Sunday, November 30, 2008

ശ്രദ്ധ അക്കരെ മനസിക്കരെ.

രണ്ട് കിടക്കകളുള്ള ഒരു റൂമില്‍ ഞാനും ഉമ്മയും കിടക്കാന്‍ പോകുമ്പോ ആയിരുന്നു ഉമ്മയുടെ ഞെട്ടിക്കന്‍ വര്‍ത്താനം ''ഫര്‍ൂ ആ ലൈറ്റൊന്ന് ചാരി വാതിലൊന്ന് ഇട്ടാ!!!!!!!!.........

പിന്നെ ഒരു നോൺ സ്റ്റോപ് പത്ത് മിനുട്ട് ചിരി..........
അങ്ങനെ എത്ര എത്ര ചിരിക്കാൻ.
ഒരു ദിവസം ഞാൻ ഫോൺ എടുത്ത് അല്ലാഹു അക്ബർ (അല്ലാഹു വലിയവനാകുന്നു) എന്നു പറഞു പോയി.
സംഗതി ഞാൻ ഹല്ലോ എന്നു പറയാനായിരുന്നു ഉദ്ദേശം.
ഇതിനു ഞാനിട്ട പേരാണ് ‘’ശ്രദ്ധ അക്കരെ മനസിക്കരെ‘’

Friday, November 7, 2008

വെളിച്ചം .......

നമ്മുടെ ഇരുട്ടായ ലോകത്തില്‍
വെളിച്ചം പകരാന്‍
വെളിച്ചം സഞ്ചരിക്കുന്ന
നന്മ സഞ്ചരിക്കുന്ന
ശാന്തി സഞ്ചരിക്കുന്ന
വയിഴില്‍
നമ്മള്‍ മറഞ്ഞു നിന്നു
ലോകത്തേക്ക് അത് കടത്തി വിടാന്‍
നമ്മള്‍ തടസമാകുന്നു .........................
ആ വെളിച്ചത്തെ
നമ്മള്‍ കടത്തി വിടാന്‍
ശ്രമിക്കുക.

Monday, October 13, 2008

ലോകം.....

ലോകത്തില്‍ ആളുകള്‍
പണത്തിനു നെട്ടോട്ടമോടുന്നു
ചില ആളുകൾ പണത്തിനോടു
അമ്മാനമാടുന്നു......
ശാന്തിയെ നശിപ്പിക്കാന്‍ ഇറങ്ങിയതാണ് പണം...
നിങ്ങൾ ഒന്നു ഓർത്തു നോക്കൂ......

Saturday, August 2, 2008

ജീവിതമോ?.......

കവിത
എഴുതും കവികള്‍....
കവിതയില്‍
പലതരം കഥകള്‍.....
കഥകളില്‍ പലതരം കഥകള്‍ ...
കഥയും കവിതുയുമാ
ജീവിതം ..

നമ്മുടെ കഥയില്ലാ
ജീവിതത്തെ
നാം കളിയാക്കും....
ഒരു കാലത്ത്!!.............

Tuesday, July 15, 2008

കർക്കിട മാസത്തിലും പവർ കട്ടോ?.....

നേരം നീങ്ങി നീങ്ങി സന്ധ്യയാകാറായി എകദേശം ഒരു ആറരയായി കാണും.
ഞാൻ കുളിച്ചു കയിഞ്ഞ് പഠിക്കാൻ ഇരുന്നപ്പോളാണ് മിന്നി മിന്നി കരണ്ട് പോയത്!
ഞാൻ വെറുതെ ഇരുന്ന് ആലോചിച്ചു എന്താ ഇപ്പോൾ ഒരു കരണ്ട് പോക്ക്ഞാൻ അയൽ കാറായ ഹമീതാക്കന്റാടെയും മേറുട്ടീച്ചറാടെയും നോക്കി അവിടെയും പൊയിറ്റുണ്ട് അപ്പോളാണ് ഉമ്മ പറഞ്ഞത് പവർക്കട്ട് തുടെങ്ങിയെന്ന് ഞാൻ പന്തം കണ്ട പെരുച്ചായിയെ പോലെ നിന്നു!........

‘’ഉമ്മാ ഈ മഴക്കാലെത്തെന്താ പവർക്കട്ട്’‘?
‘’അത് ഓലോടെന്നെ ചോതിക്കേണ്ടി വരും അലെങ്കിൽ ഈ കാലാവസ്തക്ക് ആരോ മഴകാലം എന്ന് പറയുമോ’‘?‘’ഇന്ന് കർക്കിടം ഒന്നാ എന്നിട്ട് ഇന്ന് മുഴുവൻ വെയലായിരുന്നു വെയില്. പണ്ടൊക്കെ ഈ ദിവസങ്ങളാകുമ്പോൾ ബയങ്കര മഴയാരിക്കുമായിരുന്നു’‘
എന്തിന്ന് എനിക്ക് തന്നെ നന്നായി അറിയാം ഈ ജൂലായിയാകുമ്പോൾ മഴകൊണ്ട് പാടത്ത് വെള്ളം നിറഞ്ഞൊഴുകുമായിരുന്നു ആ വെള്ളപ്പൊക്കമൊക്കെ ഇനി വെറും ഓർമ മാത്രമായി മാറും ഒരു പക്ഷേ…..

ഈ പവർക്കട്ട് എന്നെ ആ ഓർമകുളുടെ വസന്ത കാലത്തേക്ക് കൊണ്ട് പോയി.
എന്റെ എളാപ്പ ഖത്തറിൽ നിന്നു വന്നപ്പോൾ ഒരു വലിയ ബോട്ട് കൊണ്ടു വന്നു എളാപ്പയുടെ മനസ്സില്‍ ആ പഴയ വെള്ളപ്പൊക്കമായിരുന്നു.
ഇനി എന്നും ഇങ്ങനെ ഓരോ കാര്യവും ഓരോ ഓർമകളായി മാറും………….

Thursday, July 10, 2008

ഉറപ്പ്…….

വില
കുറയില്ല
കച്ചവടക്കാർ
കരയില്ല….
നാം
കരയും..
എല്ലാവരും കരയും..........
ഉറപ്പ്…………..

Thursday, July 3, 2008

ആ പൂച്ച ഇനി വരുമോ??...........

ഇനി വരുമോ?????????????എന്റെ പൂച്ച
ഒരു നിമിഷത്തിൽ നീ മറഞ്ഞു പോയോ............




എന്നും ഞാൻ എന്റെ സ്കൂൾ വിട്ട് വരുമ്പോൾ മുറ്റത്തു കാത്തു നിൽക്കുമായിരുന്നു എന്റെ പൂച്ച .....അതിന്റെ ഓരോ കളികളും കാണുമ്പോൽ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു എനിക്ക്.


അത് അതിന്റെ വാല് പിടിക്കുന്നതും വാൽ കടിക്കുന്നതും അതിന്റെ ഓട്ടവും ചാട്ടവും
ഞാൻ ഒരു ഡിജിറ്റൽ കേമറകൊണ്ട് ഒരു ഫൊട്ടൊ എടുത്തു വെച്ചിരുന്നു.
ഇന്ന് ആ ഫൊട്ടൊ കണ്ടപ്പൊൽ എന്റെ മനസ്സില് ഓർത്തത് അതിപ്പോൽ വന്നിരുന്നെങ്കിലോ എന്നു ഞാൻ വിചാരിച്ചു പോയി.

ഇനി വരുമോ എന്റെ പൂച്ച??............

Tuesday, July 1, 2008

സ്വപ്നം ..............


സ്വപ്നമാണോ സത്യം?
സത്യമാണോ സ്വപനം........?
സ്വപ്നത്തെ നശിപ്പിക്കാൻ
സത്യം.........
സത്യത്തെ നശിപ്പിക്കാനും
സ്വപ്നം!!.................

Wednesday, June 25, 2008

നിമിഷങ്ങള്‍

പെട്ടന്ന്
ഒരു ഇരുട്ട്
മാനത്ത്
മേഘങ്ങ മൂടുന്നു
ആകേ ഭയം
ഒരു നല്ല
മഴ
മാനെത്തെ
ഇരുട്ട്
ആകെ പോയി
എത്ര പെട്ടന്നാണ്
കാലാവസ്ഥ മാറിയത് .....

Tuesday, June 24, 2008

ഇവനാരെടാ???????????.....



ആരാ എന്റെ മെത്തയിൽ കയറി കിടക്കുന്നത്??????????.........
ഉത്തരം പറയൂ........

Sunday, June 22, 2008

ആരു കരഞ്ഞില്ലെങ്കിലും…..

പാടത്തെ പച്ചകൾ കരയുന്നു

മാനത്തെ പക്ഷികൾ കരയുന്നു

താഴത്തെ മനുഷ്യർ എന്തു കൊണ്ട് കരയുന്നില്ല?

കരയുമോ?

കരയില്ലെയോ?

ഒരു പക്ഷെ കരഞ്ഞേക്കാം

ആരു കരഞില്ലെങ്കിലും

ഭൂമി കരയും..

കരയിപ്പിക്കും ………………….

Monday, June 2, 2008

നരകം ...



ലയും കുന്നും ഇടിച്ചു നിരത്തുന്നു
പുഴയുടെ കരള്‍ വാരിയെടുക്കുന്നു
മരങ്ങളും കാടുകളും വെട്ടി നിരത്തുന്നു
വെട്ടി നിരത്തിയ കാടുകളില്‍ കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നു
ഭൂമിയെ സ്വര്‍ഗമാക്കാന്‍ വേണ്ടി
നരകമാക്കുന്നു .......

Wednesday, May 28, 2008

എന്റെ ലോകം.... (കവിത)




എന്റെ ലോകത്തെ വിശദമായി അറിയില്ലെന്കിലും

ഒരു വിശ എനിക്കറിയാം..

ആ വിശയില്‍ കുറച്ചു നാമാണു..

ആ വിശയില്‍ കുറച്ചു പ്രക്രതിയാണു..

എനിക്കു മാത്രമല്ല നിങ്ങള്‍ക്കും

ഈ ലോകത്തെ കുറിച്ചെന്തറിയാം?!!

പ്രക്രതി ഒരു ദൈവവരമാണ്
അതിനെ നശിപ്പിക്കാന്‍ മനുഷ്യര്‍!
മനുഷ്യരെ നശിപ്പിക്കാന്‍ ആരായിരിക്കും??..........
എല്ലാം ദൈവ നിശ്ചയം ....!.

Wednesday, May 21, 2008

കറുത്ത മാനം മാത്രമല്ല!!..............



കറുത്ത മാനം മാത്രമല്ല !
മഴയും കൂടെയുണ്ട്
ഇന്നെലെകള്‍ വരെ മഴയില്ലായിരുന്നു
കറുത്ത മാനം മാത്രം
ഇന്നെലെകള്‍ അത് ഞെട്ടിപ്പിച്ചു
മാനം ഇരുണ്ടു
ഒരു മിന്നല്‍ ഒരു ഇടി !!...
ഒരു ശക്തമായ മഴ !!!.....

Wednesday, May 14, 2008

ഇങ്ങനെ എത്ര എത്ര ഓര്‍മകള്‍........





എന്റെ മനസില്‍ പല പല ഓര്‍മകളുണ്ട് അതില്‍ വേകതയില്‍ ഓടി വരുന്നതു എന്റെ നാട്ടിലെ വെള്ളപ്പൊക്കമാണു!..



തണുത്ത കാറ്റ് തണുപ്പുകൊണ്ട് മേഘം ഇരുട്ടിനെ പൊതിഞ്ഞിരിക്കുന്നു മേഘത്തിനൊന്നു ആഞ്ഞു പെയ്യാന്‍ തോന്നുന്നു. വയലില്‍ വെള്ളം കുറച്ചന്ട്. എല്ലാവര്‍ക്കും വിഷമം ചിലര്‍ക്കു മാത്രം സന്തോഷം
അതില്‍ ഞാനും ഉണ്ടാവാം... ഊഹിച്ചതു പോലെതന്നെ മഴ ആഞ്ഞു പെയ്തു വള്ളം കൂടി!! കയറി കയറി എന്റെ വീട്ടിന്റെ മുറ്റെത്തെത്തുവാന്‍ ഇനി വെറും നിമിഷങല്‍ മാത്രം എനിക്കു തിരക്കായിരുന്നു ഞാന്‍ വെള്ളം നേരത്തെ തന്നെ എത്തിച്ചു!!!...
വെള്ളത്തെ തടഞ്ഞു നിര്‍ത്തിയ ഇഷ്ട്ടിക ഞാന്‍ ചെരിയൊരു ഒട്ടയാക്കി കൊടുത്തു അതു കയറി മുറ്റത്തെ ലോണിലൊക്കെ എത്തി ഉമ്മ പറഞു ''ഫറൂ നീ വെറുതെ ഇഷ്ട്ടിക കളഞ്ഞു അല്ലാതെ തന്നെ അതു കയറും''
എന്നു പറഞ്ഞു ചിരിച്ചു ഞാന്‍ എന്റെ കുട്ടി ചൊണ്ണ കൊണ്ട് ഒന്നു പുഞ്ചിരിച്ചു......
വെള്ളം കയറി കയറി മുറ്റം നിറഞ്ഞു!.. ഉമ്മക്കും ഉപ്പക്കും ട്ടെന്‍ഷെന്‍ എനിക്കു വളരെ സന്തോഷവും!!! അങ്ങനെ രാത്രി ആവുകയാ ആളുകല്‍ സാധനം മുകലിലേക്കു എത്തിക്കാന്‍ എത്തിയിട്ടുണ്ട് അതു കയിഞു ഞങ്ങല്‍ ഉപ്പയുടെ അനിയന്റെ വീട്ടിലേക്കു പോയി
പോകുമ്പോള്‍ ഞാന്‍ നോക്കിയപ്പൊള്‍ വെള്ളം തന്നെയാണു സ്റ്റെപ്പിന്റെ പകുതി വെള്ളമായി!!!
ഞാന്‍ എളാപെന്റെ വീട്ടില്‍ നിന്നും ആലോചിചതു നാളെ വെള്ളത്തില്‍ കളിക്കുന്നതാണു..
പിറ്റേന്ന് രാവിലെ തഅന്നെ ഞാന്‍ വേകം പോയി നൊക്കി വെള്ളം കുറഞ്ഞു പൊയോ എന്നു .......
പൊയി നോക്കി മനിസില്‍ കരുതിയെക്കാല്‍ അതികം വെള്ളമാണു!!!!!!!
വീട് നോക്കിയപ്പൊള്‍ വീടിന്റെ കൊലായിലെ ചെറ്റടിമല്‍ എത്തി.പല വീട്ടില്‍ നിന്നും പലപല സാധനങ്ങള്‍
ഒലിച്ചു വരുന്നുണ്ട് ചലര്‍ അതെടുക്കുന്നു,ചിലര്‍ നോക്കുന്നു.വള്ളം കണ്ടിട്ട് എല്ലാവര്‍ക്കും ഇറങ്ങാന്‍ തോന്നുന്നു ഞങ്ങല്‍ ഒരു വലിയ തൊണി ഏര്‍പെടുത്തി.
ഞങ്ങല്‍ അതില്‍ കയറി എല്ലാ ഇടവും ചുറ്റി കണ്ടു നല്ല രസമായിരുന്നു ആ യാത്ര യാത്രക്കിടയില്‍ കണ്ട ദ്രിശ്യങ്ങള്‍ ഹോ!!!!!!!!!!!..
കത്തറില്‍ നിന്നെത്തിയ എളാപ്പമാര്‍ക്കും അമ്മായിമാര്‍ക്കമൊക്കെ ഇതൊരു വലിയ അനുഭവമായി തീര്‍ന്നു.

Friday, May 2, 2008

ആശയം

ആശയം വാക്കുകളെ പ്രസവിച്ചോ
അതോ വാക്കുകള്‍ ആശയത്തെ പ്രസവിച്ചോ ???????????????
രണ്ടായാലും ആശയം കുഴപ്പം തന്നെ.
മനസിനെ വലുതാക്കുന്നതും ആശയം തന്നെ.
ചിലപ്പോള്‍ മനസിനെ ചെറുതാക്കുന്നതും ആശയം തന്നെ!!!

Thursday, May 1, 2008

നിരാശ

മരങ്ങള്‍ വെട്ടി നഷിപ്പിക്കുന്നു
കിളികളുടെ മനസില്‍ നിന്നും ജീവിതം വെട്ടി മാറ്റുന്നു
മരങ്ങളിലെന്കില്‍ നാമില്ല
നാമിലെന്കില്‍ മരമില്ല
ഒന്നുമിലെന്കില്‍ പിന്നെ എന്തുണ്ട് ???
എല്ലാവര്ക്കും നിരാശ

Wednesday, April 23, 2008

വയലോരം


വയലോര മുറ്റത്തെ മുളകളില്‍ കളകളം പാടുന്ന കിളികളാണ്
കിളികള്‍ക്ക്‌ കൂട്ടിനായി
കളകളം പറയുന്ന ഈ ഞാനുമാണ്
കൂട്ടിനായി എനിക്കുണ്ട് അയല്‍പക്കത്തെ കൂട്ടുകാരന്‍
കൂട്ടിനായി ഞങ്ങള്ക്ക് പ്രകൃതിയാണ്

വയലോരമാനെന്റെ ഇഷ്ട്ട വീട്

Tuesday, April 15, 2008

സുന്ദരമായ മാനം

മാനത്ത് മേഘങ്ങള്‍ മായുന്നു
മാനം തെളിയുന്നു
പറവകള്‍ പാറി ഒളിക്കുന്നു
വേറെ ഒരു ലോകം
ആരും ആശ്രയിക്കുന്നില്ല
ആരും തിരിഞ്ഞു ന്നോക്കുന്നുള്ള
ഒരു പാവം മാനെത്തെ ആര്ക്കും വേണ്ടേ
വേണം എല്ലാവര്‍ക്കും
വേണ്ടിവരും ഒരു കാലത്ത്

Sunday, April 13, 2008

നിലാവ്

രാത്രിയില്‍ മാനത്ത്‌ ഇരുട്ടു കൂടുന്നു
അതിലൂടെ അലഞ്ഞു ന്നടക്കുന്ന നിലാവ്
സ്വയം രക്ഷക്ക് ആരും ഇലന്നു കരുതി മറ്റുള്ളവര്‍ക്ക്‌ സഹായം ചെയ്യുന്നു
ആദ്യം മറ്റുള്ളവര്‍ പിന്നെ ഞാന്‍ എന്നുള്ള വിചാരവുമായി
മുന്നോട്ട് നീങ്ങുന്നു
പിന്തിരിയില്ല ഒരിക്കലും.......

Saturday, April 12, 2008

ശാന്തമായ തീരം

ശാന്ത സുന്ദരമായ കടല്‍
കടല്‍ തിരമാലകല്‍ ശാന്തെത്തെ നശിപ്പിക്കുന്നില്ല
സ്നേഹമാണ് തിരമാലകള്‍ക്ക്

ഞാനും സ്നേഹിക്കുന്നു
അന്നും ഇന്നും
ശാന്തമായ തീരത്തെ ന്നഷിപ്പിക്കരുത്
മനുഷ്യരെ



Thursday, April 10, 2008

വെള്ളപ്പൊക്കം


കടുത്ത മഴ
കുളിര്‍ കാലിലൂടെ അരിച്ചു കയറുന്നു
പാതിരാത്രിയില്‍ ഉറക്കം വരുന്നില്ല
പാതിഉറക്കത്തില്‍ ഞാന്‍ കിടന്നു
രാവിലെ ഞാന്‍ തുള്ളികൊരു കുടം മഴയുടെ
ഉറ്റുറ്റു വീയുന്ന തുള്ളികള്‍
വെള്ളത്തില്‍ വീയുന്ന ശബ്ദം കേട്ടാണ്‌
ഞാന്‍ എയുന്നെല്ടത്
പുറത്തു നോക്കിയപ്പോള്‍
ആകെ വെള്ളം
ആതിയംഭയന്നുവെന്കിലും
പിന്നെ ഉലാസമാണ് തോന്നിയത്

കാലത്തിന്ടെ മാറ്റം

പണ്ടൊക്കെ എല്ലാവരും കുട്ടികളെ ചോറു കൊടുക്കല്‍
അബ്ബിളിമാമനെ കാണിച്ചു കൊടുത്തു കൊണ്ടായിരുന്നു
ഇപ്പലോ എല്ലാവരും ടി വിയില്‍ മമ്മുട്ടിയെയും മോഹന്‍ലളിനെയും
കാണിച്ചു കൊടുത്താണ് ചോറു കൊടുക്കല്‍
കാലത്തിന്ടെ മാടത്നു ഒരേ ഒരു അവകാശി മാത്രം
അതാണ് മനുഷ്യര്‍

എന്റെ ഇത്താത്ത...

ഞാന്‍ ജീവിതം ജീവിതമാണെന്ന് കരുതിയ ദിവസങ്ങള്‍

എന്റെ താത്ത കൂടെ ഉണ്ടായപ്പോളായിരുന്നു

അവള്‍ ഇടക്കിടെ വരുമ്പോള്‍ ഞാന വിചാരിക്കും

താത്തഎപ്പോഴും കൂടെ ഉണ്ടായിരുനെകില്‍ എന്ന്

എനിക്കത്രയേറെ ഇഷ്ടമുള്ള
ആ താത്തക്ക് ഞാനും ജീവനാണ്‍.

പച്ച ദ്രോഹികള്‍


പച്ച വിരിച്ച പാടത്തില്‍
എത്ര എത്ര നെല്കതിരുകളാണ്
തലയാട്ടി കളിക്കുന്നത്
ആ നെല്കതിരുകളോട് നാം
എത്ര എത്ര നന്ദി പറഞ്ഞാലും തീരില്ല
ആ നെല്കതിരുകളോട് നാം ഇപ്പോള്‍
എന്താണ് ചെയ്യുന്നത്
ഭൂമിക്കു നാശം വരാന്‍
ഒരേ ഒരു ജീവി മാത്രം
അതാണ് മനുഷ്യര്‍