Wednesday, May 28, 2008

എന്റെ ലോകം.... (കവിത)




എന്റെ ലോകത്തെ വിശദമായി അറിയില്ലെന്കിലും

ഒരു വിശ എനിക്കറിയാം..

ആ വിശയില്‍ കുറച്ചു നാമാണു..

ആ വിശയില്‍ കുറച്ചു പ്രക്രതിയാണു..

എനിക്കു മാത്രമല്ല നിങ്ങള്‍ക്കും

ഈ ലോകത്തെ കുറിച്ചെന്തറിയാം?!!

പ്രക്രതി ഒരു ദൈവവരമാണ്
അതിനെ നശിപ്പിക്കാന്‍ മനുഷ്യര്‍!
മനുഷ്യരെ നശിപ്പിക്കാന്‍ ആരായിരിക്കും??..........
എല്ലാം ദൈവ നിശ്ചയം ....!.

Wednesday, May 21, 2008

കറുത്ത മാനം മാത്രമല്ല!!..............



കറുത്ത മാനം മാത്രമല്ല !
മഴയും കൂടെയുണ്ട്
ഇന്നെലെകള്‍ വരെ മഴയില്ലായിരുന്നു
കറുത്ത മാനം മാത്രം
ഇന്നെലെകള്‍ അത് ഞെട്ടിപ്പിച്ചു
മാനം ഇരുണ്ടു
ഒരു മിന്നല്‍ ഒരു ഇടി !!...
ഒരു ശക്തമായ മഴ !!!.....

Wednesday, May 14, 2008

ഇങ്ങനെ എത്ര എത്ര ഓര്‍മകള്‍........





എന്റെ മനസില്‍ പല പല ഓര്‍മകളുണ്ട് അതില്‍ വേകതയില്‍ ഓടി വരുന്നതു എന്റെ നാട്ടിലെ വെള്ളപ്പൊക്കമാണു!..



തണുത്ത കാറ്റ് തണുപ്പുകൊണ്ട് മേഘം ഇരുട്ടിനെ പൊതിഞ്ഞിരിക്കുന്നു മേഘത്തിനൊന്നു ആഞ്ഞു പെയ്യാന്‍ തോന്നുന്നു. വയലില്‍ വെള്ളം കുറച്ചന്ട്. എല്ലാവര്‍ക്കും വിഷമം ചിലര്‍ക്കു മാത്രം സന്തോഷം
അതില്‍ ഞാനും ഉണ്ടാവാം... ഊഹിച്ചതു പോലെതന്നെ മഴ ആഞ്ഞു പെയ്തു വള്ളം കൂടി!! കയറി കയറി എന്റെ വീട്ടിന്റെ മുറ്റെത്തെത്തുവാന്‍ ഇനി വെറും നിമിഷങല്‍ മാത്രം എനിക്കു തിരക്കായിരുന്നു ഞാന്‍ വെള്ളം നേരത്തെ തന്നെ എത്തിച്ചു!!!...
വെള്ളത്തെ തടഞ്ഞു നിര്‍ത്തിയ ഇഷ്ട്ടിക ഞാന്‍ ചെരിയൊരു ഒട്ടയാക്കി കൊടുത്തു അതു കയറി മുറ്റത്തെ ലോണിലൊക്കെ എത്തി ഉമ്മ പറഞു ''ഫറൂ നീ വെറുതെ ഇഷ്ട്ടിക കളഞ്ഞു അല്ലാതെ തന്നെ അതു കയറും''
എന്നു പറഞ്ഞു ചിരിച്ചു ഞാന്‍ എന്റെ കുട്ടി ചൊണ്ണ കൊണ്ട് ഒന്നു പുഞ്ചിരിച്ചു......
വെള്ളം കയറി കയറി മുറ്റം നിറഞ്ഞു!.. ഉമ്മക്കും ഉപ്പക്കും ട്ടെന്‍ഷെന്‍ എനിക്കു വളരെ സന്തോഷവും!!! അങ്ങനെ രാത്രി ആവുകയാ ആളുകല്‍ സാധനം മുകലിലേക്കു എത്തിക്കാന്‍ എത്തിയിട്ടുണ്ട് അതു കയിഞു ഞങ്ങല്‍ ഉപ്പയുടെ അനിയന്റെ വീട്ടിലേക്കു പോയി
പോകുമ്പോള്‍ ഞാന്‍ നോക്കിയപ്പൊള്‍ വെള്ളം തന്നെയാണു സ്റ്റെപ്പിന്റെ പകുതി വെള്ളമായി!!!
ഞാന്‍ എളാപെന്റെ വീട്ടില്‍ നിന്നും ആലോചിചതു നാളെ വെള്ളത്തില്‍ കളിക്കുന്നതാണു..
പിറ്റേന്ന് രാവിലെ തഅന്നെ ഞാന്‍ വേകം പോയി നൊക്കി വെള്ളം കുറഞ്ഞു പൊയോ എന്നു .......
പൊയി നോക്കി മനിസില്‍ കരുതിയെക്കാല്‍ അതികം വെള്ളമാണു!!!!!!!
വീട് നോക്കിയപ്പൊള്‍ വീടിന്റെ കൊലായിലെ ചെറ്റടിമല്‍ എത്തി.പല വീട്ടില്‍ നിന്നും പലപല സാധനങ്ങള്‍
ഒലിച്ചു വരുന്നുണ്ട് ചലര്‍ അതെടുക്കുന്നു,ചിലര്‍ നോക്കുന്നു.വള്ളം കണ്ടിട്ട് എല്ലാവര്‍ക്കും ഇറങ്ങാന്‍ തോന്നുന്നു ഞങ്ങല്‍ ഒരു വലിയ തൊണി ഏര്‍പെടുത്തി.
ഞങ്ങല്‍ അതില്‍ കയറി എല്ലാ ഇടവും ചുറ്റി കണ്ടു നല്ല രസമായിരുന്നു ആ യാത്ര യാത്രക്കിടയില്‍ കണ്ട ദ്രിശ്യങ്ങള്‍ ഹോ!!!!!!!!!!!..
കത്തറില്‍ നിന്നെത്തിയ എളാപ്പമാര്‍ക്കും അമ്മായിമാര്‍ക്കമൊക്കെ ഇതൊരു വലിയ അനുഭവമായി തീര്‍ന്നു.

Friday, May 2, 2008

ആശയം

ആശയം വാക്കുകളെ പ്രസവിച്ചോ
അതോ വാക്കുകള്‍ ആശയത്തെ പ്രസവിച്ചോ ???????????????
രണ്ടായാലും ആശയം കുഴപ്പം തന്നെ.
മനസിനെ വലുതാക്കുന്നതും ആശയം തന്നെ.
ചിലപ്പോള്‍ മനസിനെ ചെറുതാക്കുന്നതും ആശയം തന്നെ!!!

Thursday, May 1, 2008

നിരാശ

മരങ്ങള്‍ വെട്ടി നഷിപ്പിക്കുന്നു
കിളികളുടെ മനസില്‍ നിന്നും ജീവിതം വെട്ടി മാറ്റുന്നു
മരങ്ങളിലെന്കില്‍ നാമില്ല
നാമിലെന്കില്‍ മരമില്ല
ഒന്നുമിലെന്കില്‍ പിന്നെ എന്തുണ്ട് ???
എല്ലാവര്ക്കും നിരാശ