Tuesday, July 15, 2008

കർക്കിട മാസത്തിലും പവർ കട്ടോ?.....

നേരം നീങ്ങി നീങ്ങി സന്ധ്യയാകാറായി എകദേശം ഒരു ആറരയായി കാണും.
ഞാൻ കുളിച്ചു കയിഞ്ഞ് പഠിക്കാൻ ഇരുന്നപ്പോളാണ് മിന്നി മിന്നി കരണ്ട് പോയത്!
ഞാൻ വെറുതെ ഇരുന്ന് ആലോചിച്ചു എന്താ ഇപ്പോൾ ഒരു കരണ്ട് പോക്ക്ഞാൻ അയൽ കാറായ ഹമീതാക്കന്റാടെയും മേറുട്ടീച്ചറാടെയും നോക്കി അവിടെയും പൊയിറ്റുണ്ട് അപ്പോളാണ് ഉമ്മ പറഞ്ഞത് പവർക്കട്ട് തുടെങ്ങിയെന്ന് ഞാൻ പന്തം കണ്ട പെരുച്ചായിയെ പോലെ നിന്നു!........

‘’ഉമ്മാ ഈ മഴക്കാലെത്തെന്താ പവർക്കട്ട്’‘?
‘’അത് ഓലോടെന്നെ ചോതിക്കേണ്ടി വരും അലെങ്കിൽ ഈ കാലാവസ്തക്ക് ആരോ മഴകാലം എന്ന് പറയുമോ’‘?‘’ഇന്ന് കർക്കിടം ഒന്നാ എന്നിട്ട് ഇന്ന് മുഴുവൻ വെയലായിരുന്നു വെയില്. പണ്ടൊക്കെ ഈ ദിവസങ്ങളാകുമ്പോൾ ബയങ്കര മഴയാരിക്കുമായിരുന്നു’‘
എന്തിന്ന് എനിക്ക് തന്നെ നന്നായി അറിയാം ഈ ജൂലായിയാകുമ്പോൾ മഴകൊണ്ട് പാടത്ത് വെള്ളം നിറഞ്ഞൊഴുകുമായിരുന്നു ആ വെള്ളപ്പൊക്കമൊക്കെ ഇനി വെറും ഓർമ മാത്രമായി മാറും ഒരു പക്ഷേ…..

ഈ പവർക്കട്ട് എന്നെ ആ ഓർമകുളുടെ വസന്ത കാലത്തേക്ക് കൊണ്ട് പോയി.
എന്റെ എളാപ്പ ഖത്തറിൽ നിന്നു വന്നപ്പോൾ ഒരു വലിയ ബോട്ട് കൊണ്ടു വന്നു എളാപ്പയുടെ മനസ്സില്‍ ആ പഴയ വെള്ളപ്പൊക്കമായിരുന്നു.
ഇനി എന്നും ഇങ്ങനെ ഓരോ കാര്യവും ഓരോ ഓർമകളായി മാറും………….

Thursday, July 10, 2008

ഉറപ്പ്…….

വില
കുറയില്ല
കച്ചവടക്കാർ
കരയില്ല….
നാം
കരയും..
എല്ലാവരും കരയും..........
ഉറപ്പ്…………..

Thursday, July 3, 2008

ആ പൂച്ച ഇനി വരുമോ??...........

ഇനി വരുമോ?????????????എന്റെ പൂച്ച
ഒരു നിമിഷത്തിൽ നീ മറഞ്ഞു പോയോ............




എന്നും ഞാൻ എന്റെ സ്കൂൾ വിട്ട് വരുമ്പോൾ മുറ്റത്തു കാത്തു നിൽക്കുമായിരുന്നു എന്റെ പൂച്ച .....അതിന്റെ ഓരോ കളികളും കാണുമ്പോൽ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു എനിക്ക്.


അത് അതിന്റെ വാല് പിടിക്കുന്നതും വാൽ കടിക്കുന്നതും അതിന്റെ ഓട്ടവും ചാട്ടവും
ഞാൻ ഒരു ഡിജിറ്റൽ കേമറകൊണ്ട് ഒരു ഫൊട്ടൊ എടുത്തു വെച്ചിരുന്നു.
ഇന്ന് ആ ഫൊട്ടൊ കണ്ടപ്പൊൽ എന്റെ മനസ്സില് ഓർത്തത് അതിപ്പോൽ വന്നിരുന്നെങ്കിലോ എന്നു ഞാൻ വിചാരിച്ചു പോയി.

ഇനി വരുമോ എന്റെ പൂച്ച??............

Tuesday, July 1, 2008

സ്വപ്നം ..............


സ്വപ്നമാണോ സത്യം?
സത്യമാണോ സ്വപനം........?
സ്വപ്നത്തെ നശിപ്പിക്കാൻ
സത്യം.........
സത്യത്തെ നശിപ്പിക്കാനും
സ്വപ്നം!!.................