Monday, April 9, 2012

തിരക്ക് പിടിച്ച ജീവിതത്തില്‍....

ഈ തിരക്കുപിടിച്ച
ജീവിതത്തില്‍ മറന്നു പോകുന്ന ബന്ധങ്ങളും സൌഹൃദങ്ങളും മറന്നു പോകുന്ന
ഗ്രാമീണതയും ഉടഞ്ഞു പോകുന്ന സംസ്കാരവും
ഒരു തിരിച്ചുനടത്തത്തിനു
നേരമില്ല പണത്തിനു വേണ്ടിയുള്ള ഓട്ടമാ ...പണത്തിനു മീതെ
ബന്ധങ്ങള്‍ക്കുംസൌഹൃദങ്ങള്‍ക്കും ഇന്നെന്തു വില!!!
തിരക്ക് പിടിച്ച ജീവിതത്തില്‍
നഗരത്തിലെ മുരള്‍ച്ചയും സൌകര്യങ്ങളും വിട്ടിട്ട്‌ ഇന്നാര്‍ക്കു വേണം
''ഗ്രാമീണത'' ?

Sunday, April 4, 2010

Sunday, July 12, 2009

ജീവിതം ഒരു കടത്തു തോണി.....

മനസിലെ വിഷമങ്ങളും സന്തോഷങ്ങളും
ഒരു തോണി പോലെയാണ്
അക്കരെ സന്തോഷവും ഇക്കരെ
സങ്കടവും...
അത് അക്കരെ മാത്രം നിക്കില്ല !!...
ഇക്കെരെയും...
അത് നീങ്ങാനുള്ള തുഴയാണ്
നമ്മുടെ ഭാവിജീവിതം....

Saturday, March 7, 2009

മഴ തുള്ളികള്‍......

ഇലകളിലും ചെടികളിലും
വന്നു നില്‍ക്കുമ്പോള്‍
നിനക്കാശ്വാസം ഒന്നു
നിലത്തേക്ക് നോക്കിയാല്‍ നിന്റെ നാശം .............
ആകാശത്ത് നിന്നും
നിലത്തേക്ക് വീഴുന്ന ഭംഗിയുള്ള
മുത്തുമണികള്‍ പോലെയാണ് നീ.
പക്ഷെ നിലെത്തെത്തിയാല്‍
പൊട്ടി ചിതറിയ കുപ്പിച്ചില്ലുകള്‍ പോലെ...........
മഴയോട് ഒരു ചോദ്യം
നിന്റെ ശത്രു മണ്ണാണോ??.....


Thursday, January 22, 2009

മിമ്പര്‍ ചതിച്ചു!!!.....

നിരന്തരം കാറുകള്‍ വന്നു നിര്‍ത്തുന്നു അവര്‍ എന്തോ പറഞ്ഞു കൊണ്ട് അവിടേക്ക് കയറി നമസ്ക്കരിക്കാനുള്ള ഇക്കാമത്ത് കൊടുത്തു എന്നിട്ട് ഒരാള്‍ ഈമാം ആയി നമസ്ക്കാരം തുടങ്ങി.അവര്‍ ആദ്യം ഒന്നു നമ്സ്ക്കരിക്കാനുള്ള ഇടം തേടിയിരുന്നു അങ്ങനെയാണ് ഒരു ഫ്ലാട്ടില്‍ സ്ഥലം കിട്ടിയത്... റുക്കൂ കഴിഞ്ഞു സൂജുതില്‍ എത്തി കുറേ കഴിഞ്ഞിട്ടും ഈമാം പൊങ്ങുന്നില്ല അങ്ങനെ എല്ലാവരും ഒരു പത്തു മിനുറ്റ് സുജൂതില്‍ ചെലവഴിച്ചു. ഒരാള്‍ ഇടം കണ്ണിട്ടു മെല്ലെ നോക്കിയപ്പോള്‍
ഈമാമിനെ കാണുന്നില്ല എല്ലാവരും നമസ്ക്കാരത്തില്‍ നിന്നും എയുന്നേല്‍റ്റ് തിരച്ചില്‍ തുടങ്ങി അവസാനം ഈമാം അങനെ ലിഫ്റ്റില്‍ കയറി വരുന്നത് കണ്ടു കാര്യം ചോദിച്ചപ്പോള്‍ ഈമാം പറഞ്ഞു ഞാന്‍ നിന്നിരുന്ന മിമ്പര്‍ (ഈമാം നില്‍ക്കുന്ന സ്ഥലം) ലിഫ്റ്റായിരുന്നു അത് തുറന്നു കിടക്കുകയായിരുന്നു അതിലാണ് ഞാന്‍ നിന്നിരുന്നത് . അത് അങ്ങ് പൊങ്ങി പോയി......
പിന്നെ ഒരു പൊട്ടി ചിരിയുടെ മാല പടക്കതിനു അവിടെ ഉള്ളവര്‍ തീ കൊളുത്തി..........

Sunday, November 30, 2008

ശ്രദ്ധ അക്കരെ മനസിക്കരെ.

രണ്ട് കിടക്കകളുള്ള ഒരു റൂമില്‍ ഞാനും ഉമ്മയും കിടക്കാന്‍ പോകുമ്പോ ആയിരുന്നു ഉമ്മയുടെ ഞെട്ടിക്കന്‍ വര്‍ത്താനം ''ഫര്‍ൂ ആ ലൈറ്റൊന്ന് ചാരി വാതിലൊന്ന് ഇട്ടാ!!!!!!!!.........

പിന്നെ ഒരു നോൺ സ്റ്റോപ് പത്ത് മിനുട്ട് ചിരി..........
അങ്ങനെ എത്ര എത്ര ചിരിക്കാൻ.
ഒരു ദിവസം ഞാൻ ഫോൺ എടുത്ത് അല്ലാഹു അക്ബർ (അല്ലാഹു വലിയവനാകുന്നു) എന്നു പറഞു പോയി.
സംഗതി ഞാൻ ഹല്ലോ എന്നു പറയാനായിരുന്നു ഉദ്ദേശം.
ഇതിനു ഞാനിട്ട പേരാണ് ‘’ശ്രദ്ധ അക്കരെ മനസിക്കരെ‘’

Friday, November 7, 2008

വെളിച്ചം .......

നമ്മുടെ ഇരുട്ടായ ലോകത്തില്‍
വെളിച്ചം പകരാന്‍
വെളിച്ചം സഞ്ചരിക്കുന്ന
നന്മ സഞ്ചരിക്കുന്ന
ശാന്തി സഞ്ചരിക്കുന്ന
വയിഴില്‍
നമ്മള്‍ മറഞ്ഞു നിന്നു
ലോകത്തേക്ക് അത് കടത്തി വിടാന്‍
നമ്മള്‍ തടസമാകുന്നു .........................
ആ വെളിച്ചത്തെ
നമ്മള്‍ കടത്തി വിടാന്‍
ശ്രമിക്കുക.